R Sukumaran
Director
പത്തനംതിട്ട ജില്ലയില്‍ തെങ്ങമനം ഗ്രാമത്തില്‍ കൊച്ചുരാമന്റെയും ജാനകിയുടെയും മൂത്ത മകന് ആയി ജനിച്ചു. കടമ്പനാടു് ഹൈസ്ക്കൂളില്‍ നിന്നു് പത്താം ക്ലാസ്സ് പാസ്സായശേഷം ചിത്രകലയില്‍ ഡിപ്ലോമ എടുത്തു. ഇരുപത്തഞ്ചു് വര്‍ഷത്തോളം ചിത്രകലാദ്ധ്യാപകനായിരുന്നു. ഈ സമയത്തു് ധാരാളം ചിത്രങ്ങള്‍ വരയ്ക്കുകയും കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പ്രതിഛായ എന്ന പേരില്‍ വണ്മാന് ഷോ നടത്തുകയും ചെയ്തു.
തുടര്‍ന്നു് ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ ഒരുക്കി. 1988ല്‍ മോഹന്‍ലാല്‍ നായകനായ പാദമുദ്രയും 1992ല്‍ രാജശില്പിയും രചിച്ചു് സംവിധാനം ചെയ്തു. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ യുഗപുരുഷനാണു് പുതിയ ചിത്രം.
അവിവാഹിതനാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 4
Available Web Series : 0
Available Short Movies : 0